Saturday, July 16, 2011

സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍




Direction : Aashiq Abu
Producer : Lucsam Cinema
Story & Screenplay : Syam Pushkaran, Dileesh Nair
Star Cast : Lal, Swetha menon,Asif ali,Mythili,Vijayaraghavan,Baburaj


ഒരു പാട് നാള്‍ കൂടി ഒരു സിനിമ ഞാന്‍ ഏറ്റവും മുന്‍പില്‍ ഉള്ള സീറ്റില്‍ ഇരുന്നു കണ്ടു. സ്ക്രീനിലേക്ക് ചെറിയ കഴുത്ത് പൊക്കി വല്ല്യ പാട് പെട്ട കണ്ടത്‌. പക്ഷെ ഈ സിനിമയുടെ ടൈറ്റില്‍ കാര്‍ഡുകള്‍ക്ക് ഒപ്പം കാണിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ മുതല്‍ അവസാനം ആനകള്ളന്‍ പാട്ട് വരെ ഒരു നിമിഷം പോലും എനിക്ക് ആ ഇരുപ്പ്‌ ആയാസകാരം ആയി തോന്നിയില്ല.  ഒരു സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നു  എന്നതിന്‍റെ ഏറ്റവും വലിയ തെളിവ്.

ഈ സിനിമയുടെ കഥ എന്തെന്ന് ചോദിച്ചാല്‍ എല്ലാരും പറയും "ഒരു ദോശ ഉണ്ടാക്കിയ കഥ" എന്ന്.. കഥയില്ല  എന്നതിന്റെ ഏറവും വലിയ തെളിവ്‌. ഈ സിനിമ അവസാനിക്കും മുന്‍പ്‌ ലാല്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്  "ഇനിയും സമയം  വൈകിയിട്ടില്ല  . ഒന്ന് തിരിഞ്ഞു നോക്ക്"  മലയാളത്തില്‍ ഓരോ ആഴ്ചയും ഓരോ കൂറ സിനിമ വെച്ച് ഇറക്കുന്ന സിനിമാക്കാരോട് ഇത് തന്നെയാണ് ഒരു പ്രേക്ഷകന്‍ എന്നാ നിലയില്‍ പറയാന്‍ ഉള്ളത്. ഇനിയും സമയം വൈകിയിട്ടില്ല . ഒന്ന് ചുറ്റിനും നോക്ക് . മള്‍ട്ടിപ്ലെക്സ് സംസ്കാരം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് പോലെ ഉള്ള ഫ്രഷ്‌ സിനിമകള്‍ വരണം. ഇനിയും പറയാത്ത ഒരു കഥയും പുതിയതായി ഉണ്ടാകും എന്ന് ആര്‍കും വിശ്വാസം ഇല്ല. പകരം ചെറിയ കഥകളെ കൂടുതല്‍ വൃത്തി ആയി ആളുകളെ മുഷിപ്പിക്കാതെ അവതരിപിക്കുക. ഹിന്ദിയിലും തമിഴിലും എല്ലാം ഇപ്പോള്‍ നടക്കുന്നത് ഏതാണ്ട് ഇത്തരം ഒരു മാറ്റം ആണ്.

ഈ സിനിമയെ കുറിച്ച് പറയുമ്പോള്‍ ഇതിലെ രസകരം ആയ ഓരോ തമാശ സീനുകളെയും പറ്റി പറയണം. അടുത്തിടെ ഞാന്‍ മറൊരു പടം കണ്ടിരുന്നു. തമാശക്കായി കുറെ ചളി കയറ്റി ഒരു സിനിമ എന്നും പറഞ്ഞു ഇറക്കിയിരിക്കുന്നു. എന്നിട്ട് കോമഡി പടം എന്നാ പേരും. എന്നാല്‍ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ അത്തരത്തില്‍ ഉള്ള അനാവശ്യ തമാശകള്‍ ചേര്‍ക്കാത്ത തമാശയും പ്രണയവും മനോഹരമായ പാട്ടുകളും ചേരും പടി ചേര്‍ത്തു നല്ല ഒരു സദ്യ തന്നെ വിളമ്പുന്നതില്‍ വിജയിച്ചിരിക്കുന്നു.പിന്നെ മലയാളികളുടെ ആഘോഷ സമയത്തെ വെള്ളമടിയും ,പര്‍ദ്ദ സംസ്കാരത്തെയും ഒക്കെ ഒന്ന് ചെറുതായി സൂചിപിക്കുന്നുണ്ട്.അത് മനപൂര്‍വം ആയി ആരെയും വെറുപിക്കാതെ ചേര്‍ത്തിരിക്കുന്നു.

ഇതിലെ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത രീതി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഓരോ കഥാപത്രങ്ങള്‍ക്കും ചേര്‍ന്ന രീതിയില്‍ അഭിനേതാക്കളെ ചേര്‍ത്തിട്ടുണ്ട്. ബാബുരാജ്‌ എന്നാ നടന്റെ ഏറവും നല്ല കഥാപാത്രം ആണ് ഈ സിനിമയില്‍. അദ്ദേഹം അത് മനോഹരമായി വളരെ ഒതുക്കത്തോടെ അവതരിപിച്ചു.മലയാള സിനിമക്ക്‌ ഒരു സ്വഭാവ നടന്‍ കൂടി. ബാബുരാജിനെ  ഇനി തല്ലു കൊള്ളി ആയി ഒതുക്കി നിര്‍ത്താന്‍ ആര്‍കും ആകില്ല.അടുത്തത്‌ ലാലും ശ്വേതാ മേനോനുമാണ്. അപകര്‍ഷത ബോധം ഉള്ള രണ്ടു ആളുകള്‍ ആയി രണ്ടു പേരും തകര്‍ത്തു. ആസിഫും മൈഥിലിയും തങ്ങളുടെ കഴിവ് വെച്ച് തങ്ങളാല്‍ പറ്റും വിധം നന്നാക്കി. വളരെ കുറച്ചു നേരം വരുന്ന എല്ലാവരും കഥയോട് നീതി പുലര്‍ത്തും വിധം അഭിനയിച്ചു.

ഇനിയാണ് ഈ സിനിമയുടെ നട്ടെല്ലായ സാങ്കേതിക വിദഗ്ധരെ പറ്റി പറയേണ്ടത്. ശ്യാം പുഷ്കറും ദിലീഷു നായരും ചേര്‍ന്ന് രചിച്ച തിരകഥ സൈജു ഖാലിദ് എന്ന ചായഗ്രഹകന്റെ സഹായത്തോടെ മനോഹരമായി ചിത്രികരിച്ച ആഷിക് അബുവിനെ എത്ര കണ്ടു അഭിനന്ദിച്ചാലും മതിയാവില്ല. ബിജിബാല്‍ സംഗീതം കൊടുത്ത ഗാനങ്ങള്‍ മനോഹരമായി ചിത്രീകരിച്ചപ്പോള്‍ അത് സിനിമയുടെ മാറ്റ് കൂടി ഇരിക്കുന്നു .ഓരോ ഫ്രെയിമിലും ഒരു സംവിധായകന്റെ കഴിവ് വ്യക്തം ആയി കാണാം നമുക്ക്‌. വളരെ കളര്‍ഫുള്‍ ആയി ഉള്ള ഒരു ചിത്രീകരണ ശൈലി തന്റെ ആദ്യ ചിത്രത്തില്‍ കൂടി തന്നെ അവതരിപിച്ച സംവിധായകന്‍ സാള്‍ട്ട് ആന്‍ഡ്‌ പെപ്പറിലെക്ക് വരുമ്പോള്‍ കുറച്ചു കൂടി മികച്ച ശൈലി ആണ് കാണികള്‍ക്കു സമ്മാനിച്ചിരികുന്നത് . അന്യ ഭാഷാ സിനിമകളില്‍ നാം കാണുന്ന ഒരു എന്റര്‍ടെയിനര്‍ പാക്കേജ്‌ അന്ന് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍.

ചുരുകത്തില്‍ മലയാള സിനിമയിലേക്ക് വരുന്ന മാറ്റം ഒന്ന് കൂടി ഉറപ്പിക്കുന്ന ഈ ചിത്രം എല്ലാവരും കാണേണ്ടത്‌ ആണ്. കൂടുതലായി മാര്‍ക്കറ്റ്‌ ചെയ്താല്‍ ട്രാഫിക്‌ പോലെ ഒരു വന്‍ വിജയം ആകേണ്ടതാണ് ഈ സിനിമ. മലയാളികള്‍ക് ഇത്തരം ഒരു നല്ല എന്റര്‍ടെയിനര്‍ സമ്മാനിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി.

8/10....നല്ല സിനിമ..

Sunday, April 3, 2011

ഉറുമി - Visual Treat



Language    :Malayalam
Cast :Privthiraj,Genelia,Prabhudeva,Jagathi,Aarya,Vidya balan,Nithya .
script :Sankar Ramakrishnan
Direction    :Santhosh Sivan


"ദൂരത്തു നീ ഉണ്ടെങ്കില്‍ പെണ്ണേ.. നീ ഒരുത്തിക്ക് വേണ്ടി ഞാന്‍ തിരിച്ചു വരും".. ഒരു പക്ഷെ ഇന്നത്തെ പുതുതലമുറയില്‍ ഉള്ള നായകന്മാര്‍ക്ക് കിട്ടിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയ ഒരു ഡയലോഗ്.. ഇത് പറയുന്നത് പ്രിഥ്വിരാജ് ആണ്..സിനിമ ഉറുമിയും...ഉറുമിയെ കുറിച്ചു പറയും മുന്‍പ്‌ ഒരു മുഖവുരയോടെ തുടങ്ങാം. മസാല പടങ്ങളെ പുകഴ്ത്തി പാടുന്ന ,അത്തരം പടങ്ങള്‍ മാത്രം മതി എന്ന് പറയുന്ന ഒരു പ്രേക്ഷക സമൂഹം ഇവിടെ ഉണ്ട്. അത്തരക്കാര്‍ക്ക്‌ ഈ സിനിമ ഇഷ്ടപെട്ടെന്നു വരില്ല. അവര്‍ക്ക് വേണ്ടി ഉള്ളതല്ല ഈ സിനിമ.. എന്റെ അഭിപ്രായത്തോട് ഒരു പക്ഷെ യോജിക്കാന്‍ കഴിഞ്ഞെന്നും വരില്ല.. അത് കൊണ്ട് പറയട്ടെ.. ഇവിടെ ഞാന്‍ എഴുതുന്നത് എന്‍റെ സ്വന്തം അഭിപ്രായം ആണ്..


ഉറുമി ഒരു നയന സുന്ദരമായ യാത്ര ആണ്.സന്തോഷ്‌ ശിവന്‍ എന്ന ക്യാമറമാനും സംവിധായകനും അടുത്തിടെ മലയാളത്തില്‍ വന്നിരിക്കുന്ന സിനിമകളില്‍ വെച്ച് ഏറവും മികച്ച ഷോട്ടുകള്‍ കൊണ്ട് നിറച്ചിരിക്കുന്നു ഈ സിനിമ ..ഉറുമിയെ കുറിച്ച് ഇനിയുള്ള തലമുറ ഓര്‍ക്കുക ഇതിന്റെ ദൃശ്യങ്ങള്‍ തന്നെ ആകും. ഉറുമിയുടെ കഥ ആരംഭികുന്നത് ഇന്നത്തെ കാലത്തേ രണ്ടു ചെറുപ്പക്കാരില്‍ നിന്നാണ്. തന്‍റെ മാതാവിന്റെ പൈതൃകസ്വത്ത്‌ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിക്ക്‌ വില്‍ക്കാന്‍ ആയി കേരളത്തില്‍ എത്തുന്ന കൃഷ്ണദാസും കൂട്ടുകാരന്‍ കെപിയും . അവിടെ എത്തുമ്പോള്‍ അപ്രതീക്ഷിതമായി ഒരു ഗ്രൂപ്പിന്റെ പിടിയില്‍ അകപെടുന്നു. അതിന്റെ തലവന്‍ കൃഷ്ണദാസിനോട് അദേഹത്തിന്റെ മുന്‍ തലമുറയെ പറ്റി പറഞ്ഞു കൊടുക്കുന്നു. വാസ്കോഡഗാമ കേരളത്തില്‍ വ്യാപാരം എന്നാ പേരില്‍ കാലു കുത്തിയപ്പോള്‍ നടത്തിയ അക്രമങ്ങള്‍ക്ക്‌ എതിരെ പൊരുതിയ കേളു നായനാരുടെ കുടുംബത്തില്‍ പിറന്ന ആളാണ് കൃഷ്ണദാസ്‌, 


തന്‍റെ അച്ഛനെ കൊന്ന ഗാമയുടെ പറങ്കി പടയോട് അടങ്ങാത്ത പകയുമായി നടക്കുന്ന കേളുവും ഉറ്റ ചങ്ങാതി അലിയും(പ്രഭുദേവ) ചിറക്കല്‍ രാജവിന്റെ പടയില്‍ എത്തി പെടുനതും അതിനു ശേഷം പറങ്കി പടയുമായി നടക്കുന്ന പോരാട്ടങ്ങളും അറക്കല്‍ രാജകുടുംബവും ആയി ഉണ്ടാകുന്ന ബന്ധവും ഒക്കെ ആണ് ഈ സിനിമ .  ചിറക്കല്‍ രാജവിന്‍റെ മന്ത്രി ആയി ജഗതിയുടെ ഒറ്റുകാരന്‍ കഥാപാത്രം, നിത്യ മേനോന്‍ അവതരിപിക്കുന്ന രാജകുമാരി, ജെനീലിയ അവതരിപിക്കുന്ന അറക്കല്‍ ആയിഷ എല്ലാം വളരെ നന്നായി തന്നെ കഥയോട് ചേര്‍ന്നു പോകുന്നു .വാസ്കോഡഗാമ എന്നാ ലോകം വാഴ്ത്തുന്ന നാവികന്റെ മറ്റൊരു മുഖം ആണ് ഇതില്‍ കൂടി ആവിഷ്കരികുന്നത്. ഒപ്പം തന്നെ ഇന്നത്തെ കാലത്തേ വിദേശ രാജ്യങ്ങളോടുള്ള നമ്മുടെ നാട്ടുകാരുടെ ആഭിമുഖ്യവും വാസ്കോഡഗാമ ഇന്ത്യയില്‍ വന്ന കാലവും ആയി  ഒരു താരതമ്യത്തിനും ഈ സിനിമയില്‍ കൂടി ശ്രമിക്കുന്നു.


ഈ സിനിമയുടെ പോസിറ്റീവ്  നോക്കുമ്പോള്‍ ഇതിന്റെ ക്യാമറ, അഭിനേതാക്കളുടെ പ്രകടനം,സംഭാഷണങ്ങള്‍ എന്നിവ ആണ്..ജഗതി ശ്രീകുമാര്‍ എന്ന നടന്‍ മലയാളികളുടെ അഭിമാനം ആണ്.ഇതില്‍ ഏറ്റവും മികച്ച പ്രകടനം അദേഹത്തിന്റെ ആണ് എന്നാണ് എനിക്ക് തോന്നിയത്‌. പ്രിഥ്വിരാജ് അഭിനയ ജീവിതത്തില്‍ ഏറവും മികച്ച പ്രകടനം ഇതില്‍ നടത്തിയിരിക്കുന്നു. പ്രഭുദേവാ , ജെനിലിയ ഇവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്‌. ജെനിലിയ സംഘട്ടന രംഗത്ത് കാണിച്ചിരിക്കുന്ന മെയ്‌ വഴക്കവും പ്രഭുദേവയുടെ കോമഡിയും ഈ സിനിമയുടെ ഹൈലൈറ്റ് ആണ്. വളരെ കുറച്ചേ ഉള്ളെങ്കിലും ആര്യ തന്‍റെ സാനിദ്ധ്യം അറിയിക്കുന്നു.പിന്നെ ഗാന രംഗങ്ങളുടെ സൗന്ദര്യം ഈ സിനിമക്ക്‌ ഒരു എക്സ്ട്രാ പ്ലസ്‌ പോയിന്റ്‌ ആണ്.


ഇതിന്റെ നെഗറ്റീവ് സൂചിപിച്ചാല്‍ ഇടക്കിടക്ക്‌ ഒരു ഇഴച്ചില്‍ അനുഭവപെട്ടു. പിന്നെ ഒരു ഐറ്റം ഡാന്‍സ് ഉണ്ട് വിദ്യാ ബാലന്‍റെ വക ആയി. അത് അനാവശ്യം ആയി പോയി. പിന്നെ ക്ലൈമാക്സ് അടുക്കുമ്പോള്‍ 300 എന്ന ഇംഗ്ലീഷ് സിനിമയുമായി ചില സാമ്യത ഉണ്ട്. തിരകഥ എവിടെയോ ഒക്കെ ചില പാളിച്ചകള്‍ ഉണ്ട്. എല്ലാം നന്നായിട്ട് ഒരു സിനിമ ഇറക്കാന്‍ കഴിയിലാത്തതിനാല്‍ നമുക്ക്‌ ഇത് ക്ഷമിക്കാം.




ചുരുക്കത്തില്‍ നല്ല സിനിമകള്‍ ഇറങ്ങുനില്ല എന്ന് പറഞ്ഞു കരയുന്ന മലയാളി പ്രേക്ഷകര്‍ ഇരട്ടത്താപ്പ്‌ കാണിക്കുക ഇല്ലെങ്കില്‍ ഈ സിനിമ വിജയിക്കും. വിജയിക്കണം..ഒരിക്കല്‍ കൂടി പറയട്ടെ ഇത് എന്‍റെ മാത്രം അഭിപ്രായം ആണ്. 


8/10....എനിക്ക് ഇഷ്ടപ്പെട്ടു.













Tuesday, March 22, 2011

ക്രിസ്ത്യന്‍ ബ്രദേര്‍സ്



Language :മലയാളം
Cast :മോഹന്‍ലാല്‍,സുരേഷ് ഗോപി,ശരത് കുമാര്‍ ,ദിലീപ്, സായികുമാര്‍,ബിജു മേനോന്‍, വിജയരാഘവന്‍, ലക്ഷ്മി റായി,കനിഹ,കാവ്യാ മാധവന്‍, ലക്ഷ്മി ഗോപലസാമി.
script :ഉദയകൃഷ്ണ -സിബി 
Direction :ജോഷി

മാര്‍ച്ച്‌ 18 : 2.30 PM
 ഞാന്‍ എന്റെ കോളേജ് സുഹുര്തുക്കള്‍ ആയ ജിജോയും സജിത്തും ആയി സംസാരിച്ചു..ക്രിസ്ത്യന്‍ ബ്രദേര്‍സ് അവര് കണ്ടു കാണുമെന്നറിയാം. അഭിപ്രായം അറിയുക എന്നതാരുനു ഉദ്ദേശം.  ഉഗ്രന്‍ എന്നതായിരുന്നു എനിക്ക് കിട്ടിയ മറുപടി..നാട്ടിലേക് പോകുക ആയിരുന്ന ഞാന്‍ ഉറപിച്ചു.. നേരെ പോയി പടം കാണണം.

മാര്‍ച്ച്‌ 19: 12.45Am

ട്രെയിനില്‍ കിടന്നുറങ്ങുമ്പോള്‍ എനിക്ക് ഒരു മെസ്സേജ്.. എന്റെ റൂംമേറ്റ്‌ ശരത്തിന്റെ  വക. "അണ്ണാ പടം പോയി കാണരുത്..വെറും കൂതറ ആണ്"

ഇതില്‍ സജിത്ത് മോഹന്‍ലാല്‍ ഫാന്‍ ആണ്.. വേറെ ആരും അങ്ങനെ ഒരു ആരാധന ഇല്ലാത്ത ആളുകള്‍.. ഞാന്‍ ചിന്തിച്ചു,, പോകണോ വേണ്ടയോ..

അവസാനം ഞാന്‍ തീരുമാനിച്ചു.. പോകാം ,,

മാര്‍ച്ച്‌ 20 1.15 PM മുണ്ടക്കയം തീയറ്റര്‍

സാധാരണ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയ്ക്കു കാണുന്ന തിരക്കൊന്നും തീയറ്റര്‍ പരിസരത്ത് കണ്ടില. നല്ല വിശപ്പ്‌..ടിക്കറ്റ്‌  റിസേര്‍വ് ചെയ്തിട്ട് കഴിക്കാന്‍ പോയി.തിരിച്ചു വന്നിട്ടും തിരക്കില്ല.പതുക്കെ തീയറെരിന്റെ അകത് കയറി.. ഞെട്ടി പോയി.. എല്ലാ സീറ്റും നിറഞ്ഞിരിക്കുന്നു.. ഞങ്ങള്‍  3 പേര്‍ക്കും കൂടി ഒന്നിച്ചു ഇരിക്കാന്‍ സീറ്റ്‌ കാണുന്നില്ല..അവസാനം ഒരു വിധത്തില്‍ 3 വരികളിലായി ഇരുന്നു..

സിനിമ തുടങ്ങി..ആദ്യത്തെ കുറച്ചു നേരം വില്ലന്മാരുടെ രംഗപ്രവേശനം. അവര്‍ കാണിക്കുന്ന കുറച്ചു കൊള്ളയും കൊലയും എല്ലാം.പാവം ജഗതി.. മൂന്നാറിലെ അനധികൃതമായ ഒരു ഭൂമിയുടെ ആധാരം കൊടുക്കാന്‍ തയ്യാറായില്ല. പകരം ചേട്ടന്‍ സായികുമാറിന്റെ വീടിലോട്ടു കൊണ്ട് വെച്ച് പൂട്ടി. പക്ഷെ ഇതറിയാതെ വില്ലന്മാരായ വിജയ രാഘവനും മക്കളും അങ്ങ് കൊന്നു..പിന്നെ  പോയി സായികുമാറിനെ ഭീഷണി പെടുത്തിനോക്കി എങ്കിലും കാര്യങ്ങള്‍ നടനില്ല.

ഇനി പതുകെ കഥ ലണ്ടനിലേക്ക് തിരിയുന്നു.. അവിടെ അച്ചന്‍ പട്ടത്തിനു പഠിക്കാന്‍  പോയ സായികുമാറിന്റെ ഇളയ മകന്‍ ദിലീപിന് കാവ്യയെ കണ്ടു അങ്ങ് പ്രേമം മൂത്ത് ചാടി പോന്നു.( 20 -20 ഫ്ലാഷ് ബാക്ക് ഓര്മ വരന്‍ തുടങ്ങി എങ്കില്‍ ക്ഷമിക്കുക.). ഇതറിഞ്ഞു കാവ്യയുടെ വീടുകാര്‍ അവളെ നാട് കടത്തുന്നു.. പക്ഷെ വിമാനതാവളത്തില്‍ നിന്നും കാവ്യയെ ആരോ തട്ടി എടുത്തു. കേരള ആഭ്യന്തരമന്ത്രിയുടെ മകളാണ് കാവ്യാ.മോചന ദ്രവ്യമായി ആവശ്യപെടുനത് 1 കോടി..പക്ഷെ പണം കൊടുത്താലും മകളെ തിരിച്ചു കിട്ടും എന്ന് പേടിച്ച മന്ത്രി തന്റെ മകളെ രക്ഷിക്കാന്‍ ആയി മുംബയില്‍ നിന്നും വരുത്തുന്നു. ക്രിസ്റ്റി അഥവാ ഷേര്‍സണ്‍ എന്നോകെ വിളിപേരുള പോലിസ് ഇന്ഫോര്‍മേറെ..അപ്പോള്‍ വിജയകാന്തിനെ തോല്‍പ്പിക്കുന്ന ചാട്ടവും ആയി എത്തുന്നു നമുടെ നായകന്‍..ലാലേട്ടന്‍..പിന്നെ 20 -20 ആണ് പടം മുഴുവന്‍. ഫ്ലാഷ്ബാക്കും, ഡയലോഗും ചേര്‍ത്ത് ഇടക്ക് സംഘട്ടനങ്ങളും .നമ്മുടെ പോലീസെ അണ്ണന്‍ ഗോപിയേട്ടന്‍ അവതരിച്ച ശേഷം ട്വന്റി ട്വന്റി സിനിമയിലെ മമ്മൂട്ടി -ലാല്‍  കള്ളനും പോലീസും കളി പോലെ കുറച്ചു രങ്ങകളും ഉണ്ട്.ഗോപിയേട്ടനെ പോലെ  ഇത്രേം മിടുക്കന്‍ പോലീസ് ഉള്ളപ്പോള്‍ എന്തിനാണോ മുംബൈയില്‍ നിന്നം ഒക്ക് ആളെ കൊണ്ട് വരുനത്...ഇടക്ക് ഒന്ന് രണ്ടു തല്ലിനായി തമിഴ്നാട്ടില്‍ നിന്നും ശരത്കുമാറിനേം ഇറക്കിയിട്ടുണ്ട്.അതില്‍ പേരിനു കുറച്ച സസ്പെന്‍സും ഒക്കെ ചേര്‍ത്തിട്ടുണ്ട്....

ഈ പടം കണ്ടിട്ട എനിക്ക് ഒറ്റ വാക്കേ പറയാന്‍ ഉള്ളു.. കഷ്ടം.. ഇത് നിറഞ്ഞ സദസില്‍ ഓടുനത് കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു.. അടുത്തിടെ റേസ്, കോക്ക്‌ടെയില്‍ എന്നീ ചിത്രങ്ങളില്‍ ഒരേ പോലെ ഉള്ള കഥ കണ്ടപ്പോള്‍ മത്സരിച്ചു വിമര്‍ശിച്ച മലയാളികള്‍ ഉദയകൃഷ്ണ- സിബി കൂട്ടുകെട്ട് ഒരേ കഥ തന്നെ പല പ്രാവശ്യം തിരിച്ചു മറിച്ച് ഇട്ടു മനുഷന്റെ ബുദ്ധിയെ ചോദ്യം ചെയ്യുന്ന സിനിമകള്‍ ഇറക്കുമ്പോള്‍ മെഗാ സൂപ്പര്‍ ഹിറ്റും ആക്കും.. കാര്യസ്ഥന്‍, പോക്കിരി രാജാ, ഇപ്പോള്‍ ഇതേ ക്രിസ്ത്യന്‍ ബ്രദേര്‍സ്. വിനോദമാണ്‌ സിനിമ എന്നതൊക്കെ ശരി ആണ്.. രാവണപ്രഭു ,വല്ലിയെട്ടന്‍ , ഹിറ്റ്ലര്‍, നരസിംഹം, ആറാം തമ്പുരാന്‍ ഇതൊക്കെ മസാല സിനിമകള്‍ തന്നെ ആരുന്നു.പക്ഷെ ഇതൊകെ കണ്ടിട്ട് ഇറങ്ങുമ്പോള്‍ മനസിന്‌ നല്ല ഒരു സിനിമ കണ്ട സംതൃപ്തി ഉണ്ടാകും.. പക്ഷെ ക്രിസ്ത്യന്‍ ബ്രദേര്‍സ്, പോക്കിരി രാജാ ഒക്കെ കണ്ടി കയ്യടിക്കാന്‍ എനിക്കാവില്ല..

ഈ സിനിമയില്‍ ഒരു പോസിറ്റീവ് എന്നെനിക് പറയാന്‍ ഉള്ളത് എന്ന് ചിന്തിച്ചു തുടങ്ങിയാല്‍ ഇതിന്റെ നിര്‍മാതാക്കള്‍ കുറച്ചു പണം ഉണ്ടാക്കും എന്നതാണ്.ഏതാണ്ട് 500 തിയേറ്ററില്‍ ആണ് ആദ്യ രണ്ടു ആഴ്ച കൊണ്ട് റിലീസ് ചെയുന്നത് ..നാട്ടിലും വിദേശത്തും എല്ലാം.അതില്‍ നിന്നും കിട്ടുന്ന വരുമാനം മാത്രം ആണ് ഈ സിനിമയുടെ ഒരു നല്ല വശം. കൂടുതല്‍ നല്ല ഒരു സിനിമ നിര്‍മിക്കാന്‍ അവര്‍ ഈ പണം ഉപയോഗിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു..പിന്നെ ലാലേട്ടന്റെ കുറച്ച നല്ല ഡയലോഗുകള്‍ ഉണ്ട്.. അതൊക്കെ ഫാന്‍സിനു കയ്യടിക്കാന്‍ ഉള്ള വകുപ്പ് ഉണ്ട്.. പിന്നെ രണ്ടു സീന്‍ ഉള്ള ശരത് കുമാറും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്..ദിലീപിന്റെ അച്ഛന്‍ വേഷം കാണിച്ചുള്ള കുറച്ചു കോമഡി സീനുകളും നന്നായിട്ടുണ്ട്..

ഇനി ഇതിന്റെ നെഗറ്റീവ് വശങ്ങള്‍. ആദ്യാവസാനം ട്വന്റി ട്വന്റി ആണ് ഇത് കണ്ടു കൊണ്ടിരിക്കുന്ന സാധാരണ ജനങ്ങളില്‍ ഓര്‍മ വരിക..സുരാജ് എന്ന കേരളത്തിലെ വടിവേലുവിന്റെ അസഹനീയ കോമഡി, യാതൊരു ലോജികും ഇല്ലാത്ത കുറെ സീനുകള്‍. ആഭ്യന്തര മന്ത്രിയുടെ വീടിലെ ഒളിച്ചു താമസം, പെട്ടെന്നൊരു ദിവസം ലാലേട്ടന് ജാമ്യം, സുരേഷ് ഗോപിയുടെ തൊലിഞ്ഞ പ്രേമം, പിന്നെ പാട്ട്..എന്റമ്മോ...പറയാന്‍ വയ്യ.. സുരേഷ് കൃഷ്ണ ചെയ്യുന്ന റോളിന്റെ വില്ലന്‍ സ്വഭാവം മനസിലാക്കാന്‍ പട്ടാളക്കാരന്‍ ആയ സായികുമാറിന് മനസിലാകാന്‍ ആവില്ലേ?? .നായിക എന്നാ പേരില്‍ കുറെ പെണ്ണുങ്ങള്‍. ലക്ഷ്മി റായി ഈ സിനിമയില്‍ എന്തിനാവോ എന്തോ? .ഇങ്ങനെ ഒരുപാടുണ്ട് ... വേണമെങ്കില്‍ ഓരോ സീനിലും ഉള്ള മുഴച്ചു നിക്കുന്ന കുറ്റങ്ങള്‍ പറയാന്‍ പറ്റും.. ഇങ്ങനെ പറയാന്‍ ഞാന്‍ വല്ല്യ നിരൂപകന്‍ അല്ലാത്തത് കൊണ്ട് ഇവിടെ അങ്ങ് നിര്ത്തുന്നു...

ചുരുക്കത്തില്‍ മലയാള സിനിമ വ്യവസായത്തിന് ഒരു ഉണര്‍വ് നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ ഉപരി, മൂന്ന് മണിക്കൂര്‍ കളഞ്ഞു കാണാന്‍ മാത്രം ഉള്ള ഒന്നും ഈ സിനിമയില്‍ ഇല്ല.. കൂടി പോയാല്‍ 3 ആഴ്ച.അത്രേം കാലം ഓടും, ഒരു പക്ഷെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കും ഈ സിനിമ..പക്ഷെ സിനിമ എന്നാ വിനോദ മാധ്യമത്തിനു യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു സിനിമ..

5/10 ...കുറച്ചു സമയവും ചിലവാക്കാന്‍ അല്പം പൈസയും ഉണ്ടെങ്കില്‍ പോയി കാണുക..


Sunday, January 30, 2011

അര്‍ജുനനന്‍ സാക്ഷി



Language :Malayalam
Cast :Privthiraj, Aan agastine, Vijaya raghavan, jagathi. Mukesh
Script,Direction :Ranjith Sankar.


സിനിമ എന്ന മാധ്യമത്തെ പലരും പല രീതിയില്‍ ആണ് ഉപയോഗികുന്നത്. അടിസ്ഥാനപരമായി സിനിമ ഒരു വിനോദം ആണ്. 2 -3 മണികൂര്‍ നേരം എല്ലാം മറന്നു ആസ്വദിക്കാന്‍ ഉള്ള വിനോദം. അത് കൊണ്ട് ആണ് പണ്ട് മുതല്‍ മലയാളം സിനിമയില്‍ കണ്ടു വരുന്ന തമാശ എന്ന പേരില്‍ കാണിക്കുന്ന കോപ്രായങ്ങള്‍  ഒട്ടിച്ചു ചേര്‍ത്ത് ഇറക്കുന്ന സിനിമകള്‍  തകര്‍ത്തു ഓടുന്നത്. ഇ വഴിയില്‍ നിന്നും മാറി നടക്കുന്ന കുറെ സിനിമാക്കാര്‍ ഉണ്ട്..തങ്ങളുടെ സിനിമയില്‍ എന്തെങ്കിലും ഒരു മെസ്സേജ് സമൂഹത്തില്‍ കൊടുക്കന്നം എന്ന് ആഗ്രഹിക്കുന്നവര്‍ .. അത്തരത്തില്‍ ഉള്ള ഡയറക്ടര്‍ ആണ് രഞ്ജിത്ത് ശങ്കര്‍... അദ്ദേഹം ആദ്യം സംവിധാനം ചെയ്ത പാസ്സെഞ്ചര്‍ അത്തരത്തില്‍ ഉള്ള ഒരു സിനിമ ആയിരുന്നു.. അര്‍ജുനന്‍ സാക്ഷിയും അത്തരത്തില്‍ സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നു..

കൊച്ചി മെട്രോ .. അതാണ്‌ ഈ സിനിമയുടെ വിഷയം. ഗതാഗത കുരുക്കില്‍ വിഷമിക്കുന കൊച്ചിക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അനുഗ്രഹം ..അത് നടത്തുവാന്‍ ആഗ്രഹിച്ച ഒരു കളക്ടര്‍ കൊല്ലപെടുന്നതും അതിനു പിന്നില്‍ ഉള്ളവരെ കണ്ടെത്തുന്നതും ആണ് സിനിമയുടെ കഥ..

കഥക്ക് അപ്പുറം ഈ സിനിമ നല്‍കുന്ന വളരെ ആഴമേറിയ ഒരു മെസ്സേജ് ഉണ്ട്.. അതാണ്‌ അര്‍ജുനന്‍.. അര്‍ജുനന്‍ എന്ന് പറയുന്ന ആള്‍ നമ്മള്‍ എല്ലാം തന്നെ ആണ്.. എന്നും ഈ രാജ്യത്ത് നടക്കുന്ന അനീതിയും അക്രമവും കണ്ടു വേദനികുനവര്‍. രാഷ്ട്രിയക്കാര്‍ കോടികള്‍ അഴിമതി നടത്തുമ്പോള്‍, ഗുണ്ടാ വിളയാട്ടം , നല്ല ഉദ്യോഗസ്ഥര്‍ കൊല്ലപെടുമ്പോള്‍ ഒന്നും ചെയ്യാന്‍ ആകാതെ സമൂഹത്തില്‍ ഒതുങ്ങി കഴിയുന്നവര്‍...ഈ സിനിമ കണ്ടിട്ട് ഒരുപാട് അര്‍ജുനന്മാരുണ്ടാകും എന്ന തെറ്റായ ധാരണ എനികില്ല .. പക്ഷെ ഈ സിനിമ കണ്ടു നമ്മളില്‍ ഉള്ള അര്‍ജുനനെ ഒരുപാട് ആളുകള്‍ തിരിച്ചറിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു ..

പിന്നെ ഒരു സിനിമ എന്ന നിലയില്‍ നോകുമ്പോള്‍ ഒരുപാട് കുറ്റങ്ങള്‍ ഉണ്ട് ഇതില്‍ ..ലോജിക് ഇല്ലാത്ത ഒരുപാട് കാര്യങ്ങള്‍. തിരകഥ, സംവിധാനം എന്നീ മേഖലകളില്‍ ഒരുപാട് പിഴവുകള്‍ ഉണ്ട്..തീര്‍ച്ചയായും ഇതിനെ ഒരു പരിപൂര്‍ണ സിനിമ എന്ന് വിളിക്കാന്‍ പറ്റുനില്ല.. മുമ്പ് ഞാന്‍ സൂചിപിച്ചത് പോലെ കുറെ സ്ഥിരം സംഭവങ്ങള്‍ തിരുകി വെച്ചിടുന്ദ് .  ത്രില്ലര്‍ ഗണത്തില്‍ പെട്ട സിനിമകളിലെ ഒളിക്യാമറ ഐറ്റം എല്ലം ഇതിലും ഉണ്ട്..അത് കൊണ്ട് തന്നെ എല്ലാവര്ക്കും ഈ പടം സുഖികില്ല ..പിന്നെ ക്യാമറ, BGM എല്ലാം വളരെ ഭംഗി ആയിരിക്കുന്നു..

പിന്നെ പൃഥ്വിരാജ് എന്ന നടന്‍ മലയാള സിനിമയില്‍ വേറിട്ടു നടക്കുന്നു എന്ന് സ്വയം അവകാശപ്പെട്ടു നടക്കുന്ന ആളാണ്. പക്ഷെ അദ്ദേഹത്തിന്റെ ഇതിനു മുന്‍പ് ഇറങ്ങിയ കുറെ സിനിമകള്‍ ആ അവകാശവാദം ആയി യാതൊരു ബന്ധവും ഇല്ലതിരുന്നവ ആരുന്നു.. പക്ഷെ ഈ പടത്തിലെ റോയ് മാത്യു എന്ന കഥാപാത്രം തീര്‍ച്ചയായും വേറിട്ടത് തന്നെ ആണ്.. തനിക് പറ്റുന്ന രീതിയില്‍ അത് അവതരിപികുകയും ചെയ്തിരികുന്നു.. ആന്‍ അഗസ്റിന്‍ എന്ന നായികക്ക് അങ്ങനെ കാര്യമായിട്ട് ഒന്നും ഇല്ല അവതരിപിക്കാന്‍.. ജഗതിയും മുകേഷും തങ്ങളുടെ ചെറിയ റോളുകള്‍ നന്നായി ചെയ്തിരിക്കുന്നു..

ആകെപാടെ നോകുമ്പോള്‍ ഈ പടം വിജയികുക ആണെങ്കില്‍ ഇത്തരത്തില്‍ സോഷ്യല്‍ മെസ്സേജ് നല്‍കുന്ന സിനിമകള്‍ എടുക്കാന്‍ ഒരുപാട് പേര്‍ക്ക് പ്രോത്സാഹനം ആകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.. ഈ സിനിമയില്‍ ഉള്ള തെറ്റുകള്‍ തിരുത്തി കൂടുതല്‍ മികവോടെ അടുത്ത പടം ചെയ്യാന്‍ രഞ്ജിത്ത്ശങ്കറിന് കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
8 .5 /10 .. ഈ മാര്‍ക്ക് സിനിമയുടെ സാമുഹിക പ്രസക്തിക് ...

Sunday, January 23, 2011

Aadukalam Tamil movie review

Language :   Tamil
Cast         : Dhanush, Tapsee Pannu, Sindhu Menon, Daniel Balaji, Kishore, Karunas
Direction, Written: Vetri Maaran


I wonder how the tamil script writers are finding these much of variety ...Now more tamil films are with the stories based on the rural area with lots off different stories.. As a malayali I used to make fun of the tamil masala flicks.. But now..The change in Tamil film .. Amazing....
This is one is something new with a new thought..On the base of cock fighting in Madurai District.. It will be a spoiler if  I am writting anything on the story track.. So am not going to put anything on the story ..
The film have all the aspects of the life. It have everything whiich a story demands. Love, friendship ,Betrayal, Strength of the relations and few thrilling scenes with good music..

Dhanush performance. Something gud to watch. He also raising to the  level of top ACTORS tamil films got . He is coming out of the Masalas and doing the roles which is apt for him .. Herione is Cute and promising as innocent girl. And each and everyone in the character role done there part well. Special mention to Jayabalan who is doing the key role in the story (Pettaikaran)
..
Over all its must watch movie..Enjoy the new genre of tamil movies with the difference
9/10

Saturday, January 22, 2011

My reviews on the movies am watching

This blog is for putting my personal reviews on the film which am watching . All the reviews are only my personal opinions and not to  degrade any of the movies . Am not writing the blogs to promote or degrade any of the stars or language. As a film lover am very much interested to promote good films and good artists. Happy reading.. Please put your comments and suggestion on my writting ..:)